യുബിഎംഎയുടെ ഓണാഘോഷം 16 ന്
Friday, September 15, 2017 10:21 AM IST
ബ്രിസ്റ്റോൾ: യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സൗത്ത്മീഡിലെ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ 11.30 മുതലാണ് ആഘോഷപരിപാടികൾ.

അംഗങ്ങൾ സ്വന്തമായി തയാറാക്കുന്ന ഓണസദ്യക്കുശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാൻസ് സ്കൂളിലെയും മറ്റും കൊച്ചു കലാകാരികളും കലാകാര·ാരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സ്കിറ്റുകളും അരങ്ങേറും.

ബ്രിസ്റ്റോളിൽ ഓണാഘോഷങ്ങളുടെ അവസാനമായാണ് യുബിഎംഎയുടെ ഓണാഘോഷം നടക്കുന്നത്. ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജെയ് ചെറിയാൻ, സെക്രട്ടറി ബിജു പപ്പാരിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്