മാവേലിക്കു യാത്രയയപ്പ് നൽകി
Monday, September 18, 2017 3:08 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ഡി​എ​സ്‌​വൈ​എം ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് മാ​വേ​ലി​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. കാ​നിം​ഗ്റോ​ഡ് കേ​ര​ളാസ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ഇ​ട​ശേ​രി, ഐ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ദീ​പ​ക് കെ.​ജെ. തോ​മ​സ്, ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ഡി​എ​സ്‌​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ലി​ജോ ത​ളി​യ​ത്ത്, പ്ര​സി​ഡ​ന്‍റ് ബി​വി​ൻ വ​ർ​ഗീ​സ്, ഐ​സി​വൈ​എം ദേ​ശീ​യ സെ​ക്ര​ട്ട​റി ജെ​നി ജോ​യി, ഗു​ഡ്ഗാ​വ് രൂ​പ​ത പ്ര​തി​നി​ധി സ്മി​നു തോ​മ​സ്, ഫെ​ഡ​റ​ൽ ബാ​ങ്ക് സോ​ണ​ൽ ഹെ​ഡ് കെ.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.