മ​ല​യാ​ളി സം​ഘ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Monday, September 18, 2017 3:09 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​ർ​ക്കാ​ർ പൊ​തു​ജ​ന​സ​ന്പ​ർ​ക്ക വ​കു​പ്പ് അ​ന്ത​ർ​സം​സ്ഥാ​ന പൊ​തു​ജ​ന സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു ജ​യ​മ​ഹ​ൽ പാ​ല​സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക വി​നി​മ​യ മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ളി സം​ഘ​ങ്ങ​ളി​ൽ നി​ന്നും ക​ലാ​പ​രി​പാ​ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ വ്യ​ക്തി​ഗ​ത​മ​ല്ലാ​ത്ത സം​ഘ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​റു മു​ത​ൽ 9.30 വ​രെ​യു​ള്ള സ​മ​യ​ത്ത് പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​ർ വ​രെ ദൈ​ർ​ഘ്യ​മു​ള്ള​വ ഉ​ൾ​പ്പെ​ടു​ത്തും. തു​ട​ർ​ച്ച​യാ​യ​തോ ദീ​ർ​ഘ​മാ​യ​തോ ആ​യ​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത​ല്ല. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​തി​ൻ​റെ സി​ഡി സ​ഹി​തം ലെ​റ്റ​ർ​പാ​ഡി​ൽ അ​പേ​ക്ഷ​ക​ൾ ബം​ഗ​ളൂ​രു നോ​ർ​ക്ക ഓ​ഫീ​സ​ർ​ക്ക് ന​ല്കാം. അ​വ​സാ​ന​തീ​യ​തി സെ​പ്റ്റം​ബ​ർ 28. പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.