ഫാ. ​ടോ​മി​ൻ​റെ മോ​ച​നം: മാ​ണ്ഡ്യ രൂ​പ​ത​യി​ൽ കൃ​ത​ജ്ഞ​താ ബ​ലി
Monday, September 18, 2017 3:11 AM IST
ബം​ഗ​ളൂ​രു: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വി​ൽ നി​ന്നു മോ​ചി​ത​നാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ൻ​റെ മോ​ച​ന​ത്തി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ചു.

കെ​ങ്കേ​രി ക്രൈസ്റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ പ്രീ​സ്റ്റ് കോ​ണ്‍​ഫ​റ​ൻ​സി​നൊ​പ്പം ന​ട​ന്ന ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ അ​റു​പ​തോ​ളം വൈ​ദി​ക​രും പ​ങ്കെ​ടു​ത്തു. ഫാ. ​ടോ​മി​ൻ​റെ മോ​ച​ന​ത്തി​ൽ സെ​പ്റ്റം​ബ​ർ 24ന് ​രൂ​പ​ത​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ക്ക​ണ​മെ​ന്ന് മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ നി​ർ​ദേ​ശം ന​ല്കി.