ഓ​ണാ​ഘോ​ഷം ന​ട​ത്തി
Monday, September 18, 2017 9:02 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ​മെ​ന്‍റി(​ഡിഎസ്‌വൈഎം)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കേ​ര​ള സ്കൂ​ൾ കാ​നിം​ഗ് റോ​ഡി​ൽ വ​ച്ചു ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ​രീ​ദ്ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ മോ​ണ്‍. ജോ​സ് ഇ​ട​ശേ​രി, ഡിഎസ്‌വൈഎം ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജു താ​ലി​യ​ത്ത്, ഡിഎസ്‌വൈഎം പ്ര​സി​ഡ​ന്‍റ് വി​ബി​ൻ വ​ർ​ഗീ​സ്, ജോ​ർ​ജ് ക​ള്ളി​വ​യ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര, നാ​ര​ങ്ങ സ്പൂ​ണ്‍ റേ​സ്, സു​ന്ദ​രി​ക്കു പൊ​ട്ടു​തോ​ട്ട്, ഡാ​ൻ​സ്, കു​സൃ​തി ചോ​ദ്യ​മ​ത്സ​രം, ചാ​ക്കി​ലോ​ട്ടം, ക​ലം പൊ​ട്ടി​ക്ക​ൽ, ചെ​ണ്ട​മേ​ളം, പാ​യ​സ​വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്