ബ്രി​സ്റ്റോ​ൾ കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബി​ന്‍റെ എ​ന്‍റെ ഓ​ണം പൊ​ന്നോ​ണം 2017 സെ​പ്റ്റം​ബ​ർ 24ന്
Monday, September 18, 2017 10:09 AM IST
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ൾ കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബി​ന്‍റെ ഓ​ണാ​ഘോ​ഷം എ​ന്‍റെ ഓ​ണം പൊ​ന്നോ​ണം 2017 സെ​പ്റ്റം​ബ​ർ 24നു ​രാ​വി​ലെ ഒ​ൻ​പ​തി​നു സാം​സ​കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്രി​സ്റ്റോ​ളി​ൽ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ബ്രി​സ്റ്റോ​ൾ കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ( ബ്രി​സ്ക)​പ്ര​സി​ഡ​ന്‍റ് മ​നു​വേ​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും .ച​ട​ങ്ങി​ൽ പ്ര​മു​ഖ ചി​ന്ത​ക​നും വാ​ക്മി​യു​മാ​യ ബ്രി​സ്ക മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ തോ​മ​സ് ജോ​സ​ഫ് മു​ഖ്യാ​ഥി​തി ആ​യി​രി​ക്കും. കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ജി ​രാ​ജേ​ഷ് സ്വാ​ഗ​ത​വും ക്ല​ബ് പ്രീ​മി​യ​ർ ക​മ്മി​റ്റി അം​ഗം ഷാ​ജി കൂ​രാ​പ്പി​ള്ളി​ൽ ന​ന്ദി​യും പ​റ​യും.

എ​ന്‍റെ ഓ​ണ​സ്മൃ​തി​ക​ൾ എ​ന്ന പ്ര​സം​ഗ പ​ര​ന്പ​ര​യി​ലെ ആ​ദ്യ പ്ര​സം​ഗം തോ​മ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ക്കും .സാം​സ​കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ തി​രു​വാ​തി​ര​ക​ളി​യോ​ടെ ആ​രം​ഭി​ക്കും. ഗാ​ന​മേ​ള, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കും. അ​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ പ്ര​സം​ഗി​ക്കാ​നു​ള്ള ക​ഴി​വി​നെ പ്രോ​സാ​ഹി​പ്പി​ക്കാ​നാ​യി ക്ല​ബ് ഒ​രു​ക്കു​ന്ന എ​ന്‍റെ ലോ​കം, എ​ന്‍റെ ക​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ൾ സം​സാ​രി​ക്കും.

ക്ല​ബ്ബ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ഭാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം കാ​ഴ്ച​വ​ച്ച കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും .അ​തോ​ടൊ​പ്പം ക്ല​ബ്ബി​ന്‍റെ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​ന​വും തോ​മ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ക്കും . ഇ​രു​പ​തോ​ളം വി​ഭ​വ​ങ്ങ​ളു​മാ​യി ക്ല​ബ്ബ് ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം വ​ടം​വ​ലി , ഉ​റി​യ​ടി തു​ട​ങ്ങി​യ വി​വി​ധ ഇ​നം കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ വൈ​കു​ന്നേ​രം ആ​റോ​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന് തി​ര​ശീ​ല വീ​ഴും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ whatsapp :07450604620