ഹെ​ബ്ബ​ഗോ​ഡി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 21 മു​ത​ൽ
Tuesday, September 19, 2017 3:44 AM IST
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ​റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ൻ​റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 21 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കും. 21ന് ​വൈ​കു​ന്നേ​രം 5.45ന് ​തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

തു​ട​ർ​ന്ന് ആ​റി​ന് ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും ക​സ​വ​ന​ഹ​ള്ളി സെ​ൻ​റ് നോ​ർ​ബ​ർ​ട്ട് ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ബാ​ഷ് ച​ള്ളം​കാ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 22ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പി​രി​ച്വാ​ലി​റ്റി ഡീ​ൻ ഫാ. ​ജോ ചേ​റോ​ലി​ക്ക​ൽ എം​എ​സ്എ​ഫ്എ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 23ന് ​വൈ​കു​ന്നേ​രം 4.15ന് ​ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും കാ​രി​സ് ഭ​വ​ൻ റി​ട്രീ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ എം​എ​സ്എ​ഫ്എ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് 6.30ന് ​കൊ​ച്ചി​ൻ ഡ്യു​വ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ​യും ക​ല​വ​റ ഒ​രു​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള​യും എ​സ്എ​ഫ്എ​സ് ഡി​ഗ്രി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 24ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വാ​ർ​ഡു​ക​ളി​ലേ​ക്ക് അ​ന്പു​പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ മാ​താ​വി​ൻ​റെ​യും വി​ശു​ദ്ധ​രു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.