സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ മൂ​ന്നാ​മ​ത് ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Tuesday, September 19, 2017 8:18 AM IST
ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ മൂ​ന്നാ​മ​ത് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 16 ന് ​സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ ആ​ഘോ​ഷി​ച്ചു. നാ​ട്ടി​ലെ ഓ​ണാ​ഘോ​ഷം പോ​ലെ ത​ന്നെ ഓ​ണ​ക്ക​ളി​ക​ളും സ​ദ്യ​യു​മാ​ണ് ഈ ​പ്ര​വാ​സി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്.

സാ​ധാ​ര​ണ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്പോ​ൾ ഇ​വി​ടെ വ​ലി​യ ഒ​രു മൈ​താ​നം ത​ന്നെ ഓ​ണ​ത്തി​ന് വേ​ണ്ടി ഒ​രു​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ലെ പു​തു ത​ല​മു​റ​യ്ക്ക് ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​ങ്ങ​ളും, വ​ടം​വ​ലി, ഉ​റി​യ​ടി, ക​ണ്ണു​കെ​ട്ടി ക​ല​മ​ടി അ​ങ്ങ​നെ ഒ​രു​പാ​ട് നാ​ട​ൻ ക​ളി​ക​ളും, പൈ​തൃ​ക​വും കൂ​ടി അ​റി​യി​ക്കു​ക​യാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ഓ​ണാ​ഘോ​ഷ​ത്തി​ലൂ​ടെ ഐ​ല​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സ് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്.

ഒ​രു ചെ​റി​യ ഓ​ണാ​ഘോ​ഷ​ത്തെ ഒ​രു നാ​ടി​ന്‍റെ ത​ന്നെ ഉ​ത്സ​വ​മാ​ക്കി​യ എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി​യും കൂ​ടാ​തെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തി​ലും വ​ലി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ക​ന്ന​തെ​ന്നും സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സി​ലെ ചെ​റു​പ്പ​ക്കാ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ജോ കൊ​ട്ടാ​ര​ക്ക​ര