ജ​ർ​മ​നി​യി​ൽ 2.8 മി​ല്യ​ൻ കു​ട്ടി​ക​ൾ ദാ​രി​ദ്യ്ര ഭീ​ഷ​ണി​യി​ൽ
Tuesday, September 19, 2017 8:59 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ 2.8 മി​ല്യ​ൻ കു​ട്ടി​ക​ൾ ദാ​രി​ദ്യ്ര ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ്. 2010 മു​ത​ൽ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ദാ​രി​ദ്യ്ര ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടു ല​ക്ഷം പേ​രു​ടെ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 20 ശ​ത​മാ​നം കു​ട്ടി​ക​ൾ ദാ​രി​ദ്യ്ര ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഒ​ന്ന​ര ശ​ത​മാ​നം വ​ർ​ധ​ന. ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ കു​ടും​ബ വ​രു​മാ​ന​മു​ള്ള വീ​ടു​ക​ളി​ലെ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ​യാ​ണ് ഈ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ളു​ടെ കു​ട്ടി​ക​ൾ കൂ​ടി ക​ണ​ക്കി​ൽ വ​രു​ന്ന​താ​ണ് ഈ ​വ​ർ​ധ​ന​യ്ക്കു പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ