ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ജുബ: ദക്ഷിണ സുഡാനിൽ സർക്കാർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 25 വിമതർ കൊല്ലപ്പെട്ടു. ഹിയാൽഡിയു പ്രവിശ്യയിലെ ബെൻഡിയു പട്ടണത്തിലാണ് സംഭവമുണ്ടായത്. ബെൻഡിയു പട്ടണത്തിലേക്കെത്തിയ വിമത സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാൽ സർക്കാർ സൈന്യം ശക്തമായി തിരിച്ചടിക്കുകയും വിമതരെ വകവരുത്തുകയുമായിരുന്നു. മുൻ ഡെപ്യൂട്ടി പ്രസിഡന്‍റ് റീത് മച്ചാറിനെ പിന്തുണക്കുന്ന വിമത വിഭാഗമാണ് ഹിയാൽഡിയു പ്രവിശ്യ പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയത്.