വി​യ​ന്ന​യെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കാ​ൻ തൈ​ക്കു​ടം ബ്രി​ഡ്ജി​ന്‍റെ ലൈ​വ് ഷോ ​ന​വം​ബ​ർ 2ന്
Wednesday, September 20, 2017 10:01 AM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ളെ ആ​സ്വാ​ദ​ന​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം മ്യൂ​സി​ക്ക് ബാ​ൻ​ഡ് 'തൈ​ക്കു​ടം ബ്രി​ഡ്ജ്' ന​വം​ബ​റി​ൽ വി​യ​ന്ന​യി​ൽ എ​ത്തു​ന്നു. ആ​ഗോ​ള സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് തൈ​ക്കു​ട​ത്തി​ന്‍റെ സം​ഗീ​ത സം​ഘം വി​യ​ന്ന​യി​ലെ​ത്തു​ന്ന​ത്.

ആ​ഗോ​ള മ​ല​യാ​ളി​ക​ളെ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും, ഒ​രു​മ​യു​ടെ​യും ത​ണ​ലി​ൽ അ​ണി​നി​ര​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​കൃ​ത​മാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ള്യു​എം​എ​ഫ്) ന​വം​ബ​ർ 2, 3 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ദി​നം വൈ​കി​ട്ട് ആ​റി​നു തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് ആ​കും.

ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ, കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫോ​ണ്‍: 004369911320561 (ഘോ​ഷ് അ​ഞ്ചേ​രി​ൽ)
ഇ​മെ​യി​ൽ:wmfglobalmeet@gmail.com

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി