ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, September 20, 2017 10:02 AM IST
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്ര​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ബ്രി​സ്റ്റോ​ളി​ലെ സൗ​ത്ത്മീ​ഡ് ഗ്രീ​ൻ​വേ സെ​ന്‍റ​റി​ൽ ഒ​ക്ടോ​ബ​ർ 7ന് ​ന​ട​ക്കും. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള 19 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ദൈ​വ​വ​ച​നം ക​ലാ​രൂ​പ​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​വാ​നു​ള്ള ഒ​രു വ​ലി​യ വേ​ദി​യാ​ണ് ഈ ​ക​ലോ​ത്സ​വം. ഇ​തി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​വ​രെ​യാ​ണ് ന​വം​ബ​ർ 4നു ​ന​ട​ത്തു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ എ​പ്പാ​ർ​ക്കി​യ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ ശ​ക്തി​യും സൗ​ന്ദ​ര്യ​വും അ​റി​യു​ക​യും അ​റി​യി​ക്കു​ക​യും ആ​ഘോ​ഷി​ക്കു​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​ക​ലോ​ത്സ​വം ഗ്രീ​ൻ​വേ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 11 സ്റ്റേ​ജു​ക​ളി​ലാ​യി 21ഇ​നം മ​ത്സ​ര​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് ര​ജി​സ്ട്ര​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 24.

രാ​വി​ലെ 9ന് ​ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ ആ​രം​ഭി​ച്ചു വൈ​കി​ട്ട് 6നു ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​വ​സാ​നി​ക്കു​ന്ന ഈ ​സം​രം​ഭ​ത്തി​ൽ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണി​ന്‍റെ എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ലോ​ത്സ​വം ചെ​യ​ർ​മാ​നാ​യ ഫാ. ​ജോ​സ് പൂ​വ​നി​ക്കു​ന്നേ​ൽ സി​എ​സ്എ​സ്ആ​റും ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി​യും എ​സ്എം​ബി​സി​ആ​ർ ട്ര​സ്റ്റി ഫി​ലി​പ്പ് ക​ണ്ടോ​ത്തും എ​ല്ലാ​വ​രോ​ടും സ​സ്നേ​ഹം ആ​ഹ്വാ​നം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ റോ​യി സെ​ബാ​സ്റ്റ്യ​ൻ(07867701046), വൈ​സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​ജോ​സി മാ​ത്യു(​കാ​ർ​ഡി​ഫ്) ,സ​ജി തോ​മ​സ്(​ഗ്ലോ​സ്റ്റ​ർ) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

www.smcgbbiblekalolsavam.com