യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി
Wednesday, September 20, 2017 10:04 AM IST
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​ല്ലാ റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​ക​ളും ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലും ഈ ​വ​ർ​ഷം ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്ക​പ്പെ​ടും.

ര​ഞ്ജി​ത്ത് കു​മാ​റും ജോ​ജോ തെ​രു​വ​നും ന​യി​ക്കു​ന്ന ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ന്‍റെ ക​ലാ​മേ​ള ബാ​സി​ൽ​ഡ​ണി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ബാ​സി​ൽ​ഡ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക​ലാ​മേ​ള ജെ​യിം​സ് ഹോ​ണ്‍​സ്ബി സ്കൂ​ളി​ൽ ന​ട​ക്കും. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പി​ന്‍റെ റീ​ജി​യ​നാ​യ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണ്‍ ക​ലാ​മേ​ള​യും ഒ​ക്റ്റോ​ബ​ർ ഏ​ഴി​ന് ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഡി​ക്സ് ജോ​ർ​ജ്, സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണ്‍ നി​ല​വി​ലു​ള്ള ദേ​ശീ​യ ചാ​ന്പ്യ​ൻ​മാ​രാ​ണ്.

പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ സോ​ള​മ​ൻ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ർ​ക്ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് കീ​ത്ത്ലി അ​ര​ങ്ങൊ​രു​ക്കു​ന്നു. കീ​ത്ത്ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള കീ​ത്ത്ലി ഹോ​ളി ഫാ​മി​ലി കാ​ത്ത​ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ ക​ലാ​മേ​ള​ക്ക് ഈ ​വ​ർ​ഷം ര​ണ്ട് അ​സോ​സി​യേ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഒ​ക്റ്റോ​ബ​ർ 14 ശ​നി​യാ​ഴ്ച ര​ണ്ട് റീ​ജി​യ​ണു​ക​ളി​ലാ​ണ് ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. ഷീ​ജോ വ​ർ​ഗീ​സ്, ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ ന​യി​ക്കു​ന്ന നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ലി​വ​ർ​പൂ​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ ലിം​ക​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ബ്രോ​ഡ് ഗ്രീ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. അ​ന്നേ​ദി​വ​സം ത​ന്നെ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യും അ​ര​ങ്ങേ​റു​ന്നു. ലാ​ലു ആ​ന്‍റ​ണി, അ​ജി​ത് വെ​ണ്മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള, യു​ക്മ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സി​ന്‍റെ അ​സോ​സി​യേ​ഷ​നാ​യ റി​ഥം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹോ​ർ​ഷ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കോ​ളേ​ജ് ഓ​ഫ് റി​ച്ചാ​ർ​ഡ് കൊ​ല്ല​യേ​ർ​സി​ൽ ന​ട​ക്കും.

യു​ക്മ ദേ​ശീ​യ നേ​താ​ക്ക​ളാ​യ മാ​മ്മ​ൻ ഫി​ലി​പ്പ്, റോ​ജി​മോ​ൻ വ​ർ​ഗീ​സ്, അ​ല​ക്സ് വ​ർ​ഗീ​സ്, സു​ജു ജോ​സ​ഫ്, ഡോ​ക്ട​ർ ദീ​പ ജേ​ക്ക​ബ്, ഓ​സ്റ്റി​ൻ അ​ഗ​സ്റ്റി​ൻ, സി​ന്ധു ഉ​ണ്ണി, ജ​യ​കു​മാ​ർ നാ​യ​ർ, വി​വി​ധ റീ​ജി​യ​നു​ക​ളി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ക​ലാ​മേ​ള​ക്കാ​യി ന​ട​ന്നു വ​രു​ന്ന​ത്. ലോ​ക മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​ക​ലാ​മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.