ഒ​ന്നാം ലോ​ക​യു​ദ്ധ കാ​ല​ത്തെ ജ​ർ​മ​ൻ ബോ​ട്ട് ബെ​ൽ​ജി​യ​ൻ തീ​ര​ത്ത് ക​ണ്ടെ​ത്തി
Wednesday, September 20, 2017 10:11 AM IST
ബ്ര​സ​ൽ​സ്: ഒ​ന്നാം ലോ​ക​യു​ദ്ധ കാ​ല​ത്ത് ജ​ർ​മ​ൻ സൈ​ന്യം ഉ​പ​യോ​ഗി​ച്ച യു​ബോ​ട്ട് ബെ​ൽ​ജി​യ​ത്തി​ന്‍റെ തീ​ര​ത്ത് ക​ട​ലി​ൽ ക​ണ്ടെ​ത്തി. 23 പേ​രു​മാ​യി പോ​കു​ന്പോ​ൾ മു​ങ്ങി​പ്പോ​യ​താ​ണി​ത്.

അ​ന്ത​ർ​വാ​ഹി​നി​യു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ബോ​ട്ടാ​ണി​ത്. മു​പ്പ​തു മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട്ടി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ന്നു. മൈ​ൻ സ്ഫോ​ട​ന​ത്തി​ലാ​ണ് ബോ​ട്ട് മു​ങ്ങി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ണ്ടെ​ത്തി​യ കൃ​ത്യ​മാ​യ സ്ഥ​ലം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തി​ന് യാ​തൊ​രു കേ​ടു​പാ​ടും സം​ഭ​വി​ച്ചി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ