കേ​ര​ള സ​മാ​ജം വി​യ​ന്ന ഓ​ണം ആ​ഘോ​ഷി​ച്ചു
Wednesday, September 20, 2017 10:23 AM IST
വി​യ​ന്ന: വി​യ​ന്ന​യി​ലെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള സ​മാ​ജം വി​യ​ന്ന​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​യ​ന്ന​യി​ലെ ഇ​രു​പ​ത്തി​യ​ണ്ടാ​മ​ത്തെ ജി​ല്ല​യി​ലെ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്നു.

||​തി​രു​വാ​തി​ര നൃ​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​ഴും​കാ​ട്ടി​ൽ ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി ഏ​ർ​ണ​സ്റ്റ് നെ​വ​റി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലാ​ർ മി​യാ​ങ്ക് ശ​ർ​മ്മ ഓ​ണാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ കു​ട്ട​പ്പ​ൻ​സ് എ​ന്ന് തു​ട​ങ്ങി​യ നി​ര​വ​ധി നൃ​ത്ത പ​രി​പാ​ടി​ക​ളും വെ​ളി​ച്ചം അ​ക​ലെ എ​ന്ന കോ​മ​ഡി സ്കി​റ്റും ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​യ​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​യി സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ സ​മ്മാ​നി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തം​ബോ​ല​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സെ​ക്ര​ട്ട​റി ജി​ഷ മു​ള​യ്ക്ക​ൽ കൃ​ത​ജ്ഞ​ത പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ