മു​ൻ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഹെ​ൽ​മു​ട്ട് സ്മി​റ്റി​ന്‍റെ സ​മ്ര​ണാ​ർ​ത്ഥം ര​ണ്ട് യൂ​റോ നാ​ണ​യം
Wednesday, September 20, 2017 10:26 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​റാ​യി​രു​ന്ന ഹെ​ൽ​മു​ട്ട് സ്മി​റ്റി​ന്‍റെ സ​മ്ര​ണാ​ർ​ത്ഥം ര​ണ്ട് യൂ​റോ നാ​ണ​യം ഇ​റ​ക്കു​ന്നു. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന ഹെ​ൽ​മു​ട്ട് സ്മി​റ്റ് 1974 മു​ത​ൽ 1982 വ​രെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ ജ​ർ​മ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ നി​ല​നി​ർ​ത്താ​ൻ മ​ക​ൾ സു​സാ​ന്നെ സ്മി​റ്റും, ഹം​ബൂ​ർ​ഗ് ഫൈ​നാ​ൻ​സ് സെ​ന​റ്റ​ർ പീ​റ്റ​ർ ടെ​ഷ​ൻ​ഷ​റും കൂ​ടി ഈ ​പു​തി​യ ര​ണ്ടു യൂ​റോ നാ​ണ​യ​ത്തി​ന്‍റെ മു​ദ്ര​ണം ആ​രം​ഭി​ച്ചു.

ഡി​സം​ബ​ർ 23 ന് ​ഹെ​ൽ​മു​ട്ട് സ്മി​റ്റി​ന്‍റെ നൂ​റാം ജ·​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം നാ​ണ​യം അ​ടി​ക്കാ​ൻ ജ​ർ​മ​ൻ ഗ​വ​ണ്‍​മെ​ന്‍റ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ മു​പ്പ​ത് മി​ല്യ​ണ്‍ ര​ണ്ട് യൂ​റോ നാ​ണ​യ​ങ്ങ​ളാ​ണ് അ​ടി​ക്കു​ന്ന​ത്. ഈ ​പു​തി​യ ര​ണ്ട് യൂ​റോ നാ​ണ​യം ജ​ർ​മ​നി​യി​ലു​ള്ള​വ​രു​ടെ പേ​ഴ്സു​ക​ളി​ൽ കൊ​ണ്ടു ന​ട​ന്ന് ഹെ​ൽ​മു​ട്ട് സ്മി​റ്റി​ന്‍റെ സ്മ​ര​ണ കൂ​ടു​ത​ൽ നി​ല​നി​ർ​ത്താ​നാ​കും എ​ന്ന് ക​രു​തു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍