ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ന്യൂ​സി​ല​ൻ​ഡി​ൽ
Thursday, September 21, 2017 8:51 AM IST
ഓ​ക്ല​ൻ​ഡ്: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നാ​ലു​ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി. രാ​ത്രി 11ന് ​ഓ​ക്ല​ൻ​ഡ് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ആ​ല​ഞ്ചേ​രി പി​താ​വി​നെ സ്വീ​ക​രി​ക്കാ​ൻ ഓ​ക്ല​ൻ​ഡ്, ഹാ​മി​ൽ​ട്ട​ണ്‍ ക​മ്യൂ​ണി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു അനേകർ എ​ത്ത​ച്ചേ​ർ​ന്നു.

ഓ​സ്ട്രേ​ലി​യാ​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ന്യൂ​സി​ല​ൻ​ഡ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റ​റും മെ​ൽ​ബ​ണ്‍ രൂ​പ​ത ബി​ഷ​പ്പു​മാ​യ മാ​ർ ബോ​സ്കോ പു​ത്തൂ​രി​നോ​ടൊ​പ്പം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​യ്ക്കു​വ​ന്ന ക​ർ​ദി​നാ​ളി​നെ ന്യൂ​സി​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റും ഓ​ക്ല​ൻ​ഡ് മി​ഷ​ൻ ചാ​പ്ലി​നു​മാ​യ ഫാ. ​ജോ​യി തോ​ട്ട​ങ്ക​ര, അ​സി​സ്റ്റ​ന്‍റ് ചാ​പ്ലി​ൻ ഫാ. ​തോ​മ​സ് ചെ​റു​കാ​നാ​യി​ൽ, ഹാ​മി​ൽ​ട്ട​ണ്‍ ക​മ്യൂ​ണി​റ്റി ചാ​പ്ലി​ൻ ഫാ. ​ജോ​ബി​ൻ വ​ന്യം​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രണം നൽകി.

||

​തു​ട​ർ​ന്ന് ഹാ​മി​ൽ​ട്ട​ണി​ലേ​ക്കു പു​റ​പ്പെ​ട്ട ക​ർ​ദി​നാ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഹാ​മി​ൽ​ട്ട​ണി​ലും ശ​നി​യാ​ഴ്ച ക്രൈ​സ്റ്റ് ച​ർ​ച്ചി​ലും വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കു​ക​യും രൂ​പ​താ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്യും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഓ​ക്ല​ൻ​ഡി​ൽ തി​രി​ച്ചെ​ത്തു​ന്ന ക​ർ​ദി​നാ​ൾ ഉ​ച്ച​യ്ക്കു​ശേ​ഷം മ​ല​യോ​ല ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ 25 കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും സ്തൈര്യലേ​പ​ന​വും ന​ട​ത്തും. ക​ർ​ദി​നാ​ൾ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ബി​ഷ​പ്പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ, ഓ​ഷ്യാ​നി​യ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​എ​ഡ്മ​ണ്ട് നി​ക്സ​ണ്‍, കേ​ര​ള പ്രൊ​വി​ൻ​ഷ്യാ​ൽ ഫാ. ​ജോ​യി പൂ​ണേ​ലി, ഓ​ക്ല​ൻ​ഡ് മി​ഷ​ൻ സ്ഥാ​പ​ക ചാ​പ്ലി​ൻ ഫാ. ​അ​ല​ക്സ് വി​രു​തു​കു​ള​ങ്ങ​ര, ഫാ. ​മ​നോ​ജ് കു​ന്ന​ത്ത്, ഫാ. ​ജോ​ബി​ൻ, ഫാ. ​തോ​മ​സ് എ​ന്നി​വ​ർ​ക്കു പു​റ​മേ ന്യൂ​സി​ല​ൻ​ഡി​ലെ മ​റ്റു മ​ല​യാ​ളി വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​വും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഓ​ക്ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ പ​ത്താം​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ്പ് മാ​ർ ബോ​സ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​യി സ്വാ​ഗ​തം ആ​ശം​സി​ക്കും. ച​ട​ങ്ങി​ൽ വ​ച്ചു മി​ഷ​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ​ങ്കു​വ​ഹി​ച്ച വി​വി​ധ വ്യ​ക്തി​ക​ളെ​യും സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രേ​യും ആ​ദ​രി​ക്കും. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളും ബൈ​ബി​ൾ നാ​ട​കം 'വാ​ഗ്ദ​ത്ത​ഭൂ​മി'​യും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും.

റി​പ്പോ​ർ​ട്ട്: രാ​ജി ചാ​ക്കോ