ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ഡി​ട്രോ​യി​റ്റി​ൽ
Thursday, September 21, 2017 8:53 AM IST
ഡി​ട്രോ​യി​റ്റ്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക(​ഫൊ​ക്കാ​ന)​യു​ടെ വി​മ​ൻ​സ് ഫോ​റം ഡി​ട്രോ​യി​റ്റ് റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 24നു ​വൈ​കി​ട്ട് 5ന് ​വാ​റെ​ൻ സെ​ന്‍റ്തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഡി​ഗ്രോ​യി​റ്റി​ൽ വി​മ​ൻ​സ് ഫോ​റം രൂ​പീ​ക​രി​ക്കു​ന്ന​ത്.

ഭാ​ര​തീ​യ സം​സ്കാ​ര​വും കേ​ര​ളീ​യ സം​സ്കാ​ര​വും പു​ത്ത​ൻ ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ പി​ന്ത​ള്ള​പ്പെ​ട്ടു പോ​യ​വ​രെ​യും ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ​യും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ക​യും സ്ത്രീ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​മു​ക്ക് ന​ഷ്ട​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ങ്ങ​ൾ തി​രി​കെ പി​ടി​ക്കു​ക എ​ന്ന​താ​ണ് വി​മ​ൻ​സ് സ​മ്മ​ള​ന​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​ക്കോ​സ് ഫി​ലി​പ്പ്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു വെ​ണ്‍​മ​ണി തു​ട​ങ്ങി​യ ഫോ​ക്കാ​ന​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തോ​ടു ചേ​ർ​ന്നു ഡി​ഗ്രോ​യി​റ്റി​ലെ ക​ലാ​കാ​ര·ാ​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.​ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡെ​യി​സ​ൻ ചാ​ക്കോ വി​മ​ൻ​സ് ഫോ​റം റീ​ജ​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡെ​യി​സ​ൻ ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ തോ​മ​സ്, സെ​ക്ര​ട്ട​റി ഷാ​ല​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. ഈ ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല