വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്വി​സ് പ്രൊ​വി​ൻ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളി​ൽ സം​ഗീ​ത വി​സ്മ​യ​മൊ​രു​ക്കാ​ൻ 'തൈ​ക്കു​ടം ബ്രി​ഡ്ജ് '
Thursday, September 21, 2017 9:26 AM IST
സൂ​റി​ച്ച്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്വി​സ് പ്രൊ​വി​ൻ​സ് ന​ട​ത്തു​ന്ന കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളി​ൽ സം​ഗീ​ത​ത്തി​ന്‍റെ നി​റ​വ​സ​ന്തം വി​രി​യി​ക്കാ​ൻ 'തൈ​ക്കൂ​ടം ബ്രി​ഡ്ജ് ' ​വശ്യ​മ​ധു​ര ഈ​ണ​ങ്ങ​ളു​മാ​യ് സൂ​റി​ച്ചി​ന്‍റെ രാ​വി​നെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കാ​ൻ 2017 ന​വം​ബ​ർ നാ​ലി​നെ​ത്തു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്വി​സ് പ്രൊ​വി​ൻ​സ് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൈ​ക്കൂ​ടം ബ്രി​ഡ്ജ്സൂ​റി​ച്ചി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത് .യൂ​റോ​പ്പി​ലെ മ​റ്റു പ​ല ന​ഗ​ര​ങ്ങ​ളി​ലും ഇ​വ​രു​ടെ സം​ഗീ​ത നി​ശ​ക​ൾ​ക്കാ​യ് വേ​ദി​ക​ൾ ഒ​രു​ങ്ങു​ന്നു​ണ്ട്. സം​ഗീ​ത പ്രേ​മി​ക​ൾ​ക്കു നേ​ര​ത്തെ​ത​ന്നെ ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട് .

അ​ത്യാ​ധു​നി​ക ശ​ബ്ദ, സം​ഗീ​ത സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 18ൽ ​പ​രം ക​ലാ​കാ​രന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഈ ​സം​ഗീ​ത നി​ശ സൂ​റി​ച്ച് ക​ന്‍റോ​ണി​ലെ റാ​ഫ്സ് എ​ന്ന മ​നോ​ഹ​ര ഗ്രാ​മ​ത്തി​ൽ നൂ​ത​ന​വും വി​ശാ​ല​വു​മാ​യ ഹാ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും പ​രി​പാ​ടി​ക്കാ​യി സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട് .

പ​രി​പാ​ടി ഒ​രു വ​ലി​യ വി​ജ​യ​മാ​ക്കി മാ​റ്റു​ന്ന​തി​നു​വേ​ണ്ടി ചെ​യ​ർ​മാ​ൻ ജി​മ്മി കൊ​ര​ട്ടി​ക്കാ​ട്ടു​ത​റ​യി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളാ​ടി​യി​ൽ, സെ​ക്ര​ട്ട​റി ബാ​ബു വേ​താ​നി, ട്ര​ഷ​റ​ർ ബോ​സ് മ​ണി​യം​പാ​റ​യി​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ടോ​മി തൊ​ണ്ടാം​കു​ഴി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു .

കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ഈ ​സം​ഗീ​ത​സാ​യാ​ഹ്നം ഒ​രു വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യി​ൽ വി​വി​ധ ക​ണ്‍​വീ​ന​ർ​മാ​രാ​യി ജോ​യ് കൊ​ച്ചാ​ട്ട്, ജോ​ബി​ൻ​സ​ണ്‍ കൊ​റ്റ​ത്തി​ൽ, ജോ​ഷി പ​ന്നാ​ര​ക്കു​ന്നേ​ൽ, ജോ​ണി ചി​റ്റ​ക്കാ​ട്ട്, ജോ​ർ​ജ്ന​ന്പു​ശ്ശേ​രി​ൽ, ജോ​ഷി താ​ഴ​ത്തു​കു​ന്നേ​ൽ, ആ​ൽ​ബി ജോ​സ​ഫ്, ബാ​ബു കാ​ശാം​കാ​ട്ടി​ൽ, തോ​മ​സ് പോ​ൾ, റോ​സി​ലി ചാ​ത്ത​ങ്ക​ണ്ടം, സി​റി​യ​ക് മു​ട​വം​കു​ന്നേ​ൽ, സാ​ജു ചേ​ല​പ്പു​റ​ത്ത്, ടോ​ണി ഉ​ള്ളാ​ട്ടി​ൽ, മോ​ളി പ​റ​ന്പേ​ട്ട്, മി​നി ബോ​സ് മ​ണി​യം​പാ​റ​യി​ൽ, സ്മി​ത ന​ന്പു​ശ്ശേ​രി​ൽ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ഡ​ബ്ല്യു​എം​സി സ്വി​സ് പ്രൊ​വി​ൻ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ലേ​ക്കും സം​ഗീ​ത വി​രു​ന്നി​ലേ​ക്കും എ​ല്ലാ ക​ലാ​പ്രേ​മി​ക​ളെ​യും ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ