സൗ​ത്ത്പോ​ർ​ട്ടി​ലെ ഫോം​ബീ ബീ​ച്ചി​ലും ജി​മി​ക്കി ക​മ്മ​ൽ; മു​ണ്ടും ഷ​ർ​ട്ടു​മി​ട്ടും ബോ​ൾ​ട്ട​ണി​ലെ യു​വ​തി യു​വാ​ക്ക​ൾ
Friday, September 22, 2017 9:37 AM IST
ബോ​ൾ​ട്ട​ണ്‍: മാ​ഞ്ച​സ്റ്റ​റി​നു സ​മീ​പം ബോ​ൾ​ട്ട​ണി​ലെ പു​തി​യ ത​ല​മു​റ​ക്കാ​ർ മു​ണ്ടും ഷ​ർ​ട്ടും ഇ​ട്ടു സൗ​ത്ത്പോ​ർ​ട്ടി​ലെ ഫോം​ബീ ബീ​ച്ചി​ലെ​ത്തി ജി​മി​ക്കി ക​മ്മ​ൽ ആ​ടി​തി​മ​ർ​ത്ത​പ്പോ​ൾ അ​തി​ന്‍റെ സ്റ്റൈ​ൽ വേ​റൊ​രു ലെ​വ​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ള​ക്കാ​രു പോ​ലും ക​യ്യ​ടി​ച്ചു പോ​യ കാ​ഴ്ച​യാ​യി മാ​റി.

ജി​മി​ക്കി ക​മ്മ​ൽ എ​ന്ന പാ​ട്ട് ഇ​റ​ങ്ങി​യ​തോ​ടെ തീ​രു​മാ​നി​ച്ച​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഡാ​ൻ​സി​ന് ഈ ​പാ​ട്ട് ത​ന്നെ വേ​ണ​മെ​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ളെ​ല്ലാം ത​ന്നെ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സും. ഒ​പ്പം ലാ​ൽ ജോ​സി​ന്‍റെ​യും ഷാ​ൻ റ​ഹ്മാ​നെ​യും നെ​ഞ്ചി​ലേ​റ്റി​യ​വ​രും. ഒ​ട്ടും​വൈ​കാ​തെ പാ​ട്ട് സം​ഘ​ടി​പ്പി​ച്ചു പ്രാ​ക്ടീ​സും ഒ​രു​ക്ക​ങ്ങ​ളും ത​യ്യാ​റെ​ടു​പ്പു​ക​ളും എ​ല്ലാം ആ​രം​ഭി​ച്ചു. ആ​ദ്യം ഒ​രു ഡാ​ൻ​സ് ഐ​റ്റം എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ങ്കി​ലും പി​ന്നീ​ടി​ത് അ​ൽ​പം വ്യ​ത്യ​സ്ത​മാ​ക്ക​ണ​മെ​ന്ന ചി​ന്ത ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ടാ​യി.
||
അ​ങ്ങ​നെ നൂ​റാ​യി​രം ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും മ​ന​സി​ൽ വി​രി​ഞ്ഞ​പ്പോ​ഴാ​ണ് യു​എ​ഇ ഫാ​ൻ​സി​ന്‍റെ ട്രി​ബ്യൂ​ട്ട് കാ​ണാ​ൻ ഇ​ട​യാ​യ​ത്. അ​പ്പോ​ൾ ത​ന്നെ തീ​രു​മാ​നി​ച്ചു ഒ​രു ഒൗ​ട്ട്ഡോ​ർ ലൊ​ക്കേ​ഷ​നി​ൽ പോ​യി ഒ​രു ഡാ​ൻ​സ് ക​വ​ർ ഫി​ലിം പോ​ലെ ഷൂ​ട്ട് ചെ​യ്ത് വീ​ഡി​യോ പു​റ​ത്തി​റ​ക്കാം. ടീം ​അം​ഗ​ങ്ങ​ൾ എ​ല്ലാം ഒ​ത്തു​ച്ചേ​ർ​ന്ന് ആ​ലോ​ചി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും ഒ​രു പോ​ലെ സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​തോ​ടെ പി​ന്നീ​ട് അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സാ​ബു ചു​ണ്ട​ക്കാ​ട്ടി​ൽ