സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ലോ​റി​യ​ൽ ക​ന്പ​നി ഉ​ട​മ​സ്ഥ അ​ന്ത​രി​ച്ചു
Friday, September 22, 2017 9:48 AM IST
ല​ണ്ട​ൻ: ലോ​ക പ്ര​ശ​സ്ത സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ പാ​രീ​സി​ലെ ലി​ലി​യ​ൻ ബെ​റ്റ​ൻ​കോ​ർ​ട്ട്(94) അ​ന്ത​രി​ച്ചു. 33 ബി​ല്യ​ണ്‍ ആ​സ്തി​യു​ള്ള അ​വ​ർ ലോ​ക​ത്തെ ഏ​റ്റ​വും സ​ന്പ​ന്ന​യാ​യി വ​നി​ത​യാ​യി​രു​ന്നു.

2012ൽ ​ബെ​റ്റ​ൻ​കോ​ർ​ട്ട ക​ന്പ​നി​യു​ടെ ബോ​ർ​ഡി​ൽ​ നി​ന്ന് സ്വ​യം ഒ​ഴി​വാ​യി​രു​ന്നു. പി​ന്നീ​ട് പൊ​തു ച​ട​ങ്ങു​ക​ളി​ൽ അ​ത്യ​പൂ​ർ​വ​മാ​യേ പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളൂ. 2007ൽ ​മ​ക​ളു​മാ​യു​ള്ള പ​ര​സ്യ വ​ഴ​ക്കി​ലൂ​ടെ​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു.

2008ൽ ​അ​വ​ർ സു​ഹൃ​ത്താ​യ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് നൂ​റു​ക​ണ​ക്കി​നു മി​ല്യ​ണ്‍ ഡോ​ള​ർ വി​ല വ​രു​ന്ന ആ​സ്തി​ക​ൾ കൈ​മാ​റി​യി​രു​ന്നു. ഇ​യാ​ളെ മ​ക​നാ​യി ദ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. 2020ലാ​ണ് മ​ക​ളു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത്.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നി​ക്കോ​ളാ​സ് സ​ർ​ക്കോ​സി​യു​മാ​യു​ണ്ടാ​യി​രു​ന്ന പ​ണ​മി​ട​പാ​ടു​ക​ളും വി​വാ​ദ​മാ​യി​രു​ന്നു. 2013 ൽ ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.
ലോ​ക​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ അ​തി​സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും മു​ന്നി​ലാ​യി ഇ​വ​രു​ടെ ആ​സ്തി 33 ബി​ല്യ​ണ്‍ യൂ​റോ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​യ്ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ