ഡാളസിൽ ആർട്ട് കോംപറ്റീഷൻ 2017 ഒക്ടോബർ 14 ന്
Saturday, September 23, 2017 8:46 AM IST
ഗാർലന്‍റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്േ‍റയും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്േ‍റയും ആഭിമുഖ്യത്തിൽ "ആർട്ട് കോംപറ്റീഷൻ 2017' ഒക്ടോബർ 14 ന് (ശനി) നടക്കും. രാവിലെ 9.30 മുതൽ കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിലാണ് പരിപാടി.

നാല് ഗ്രൂപ്പുകളായാണ് മത്സരം. ആറ് വയസിന് താഴെ, ഏഴിനും എട്ടിനും ഒന്പതിനും പത്തിനും പതിനൊന്നിനു മുകളിൽ. മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ ചിത്രങ്ങൾ ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ പീസ് പോസ്റ്റർ മത്സരത്തിൽ സമർപ്പിക്കും.

പീസ് പോസ്റ്റർ മത്സരത്തിൽ വിജയിക്കുന്നവർക്ക് 5000 ഡോളർ കാഷ് പ്രൈസും അവാർഡും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുവാനെത്തുന്നവർ ആവശ്യമായ ഉപകരണങ്ങളുമായി എത്തിച്ചേരേണ്ടതാണ്. മുൻകൂർ രജിസ്ട്രേഷൻ ഇല്ലെങ്കിലും നേരത്തെ വിവരമറിയിക്കുന്നത് അഭികാമ്യമാണെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: ഹരിദാസ് തങ്കപ്പൻ 214 908 5686, അനശ്വർ മാന്പിള്ളിൽ 214 997 1385, പി. സുധീർ 972 325 1409.

റിപ്പോർട്ട്: പി.പി. ചെറിയാൻ