ഓക്പാർക്ക് സെന്‍റ് ജോർജ് പള്ളിയിൽ വി. യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ
Sunday, September 24, 2017 3:15 AM IST
ഷിക്കാഗോ: ഓക്പാർക്ക് സെന്‍റ് ജോർജ് യാക്കോബായ പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഈവർഷം സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് (ശനി, ഞായർ) തീയതികളിൽ റവ.ഫാ. ലിജു പോൾ പൂക്കുന്നേൽ, റവ.ഫാ. ഷാർബൽ (സെന്‍റ് അപ്രേം സിറിയക് ചർച്ച് ചിക്കാഗോ), റവ.ഫാ. മാത്യു വർഗീസ് കരിത്തലയ്ക്കൽ, റവ.ഫാ. തോമസ് നെടിയവിള എന്നീ വൈദീകരുടെ കാർമികത്വത്തിലും, സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരുടെ സഹകരണത്തിലും കൊണ്ടാടുന്നു.

സെപ്റ്റംബർ 24-നു ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് നടക്കും. സെപ്റ്റംബർ 30-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാ പ്രാർത്ഥനയും തുടർന്നു സുവിശേഷ യോഗം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ഒക്ടോബർ ഒന്നാംതീയതി ഞായറാഴ്ച രാവിലെ 9.30-നു വിശുദ്ധ മൂന്നിൻമേൽ കുർബാനയും തുടർന്നു റാസ, ആശീർവാദം, നേർച്ചവിളന്പ്, സ്നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വിശ്വാസികൾ ഏവരും പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ.ഫാ. ലിജു പോൾ പൂക്കുന്നേൽ അറിയിക്കുന്നു. ഈവർഷത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് ബാബു വെട്ടിക്കാട്ടും കുടുംബവും, റെജിമോൻ ജേക്കബും കുടുംബവുമാണ്.
ഷെവലിയാർ ജയ്മോൻ സ്കറിയ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം