അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ ഏഴിനു ടൊറന്‍റോയിൽ
Sunday, September 24, 2017 3:18 AM IST
ടൊറന്‍റോ: നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ ഏഴിനു ടൊറന്‍റോയിൽ ഡാൻസിംഗ് ഡാംസൽസിന്‍റെ ആഭിമുഖ്യത്തിൽ നടക്കും. കാനഡയിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ മേരി അശോക് പത്ര സമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ വിവിധ നൃത്ത വിഭാഗങ്ങൾ അതാത് രാജ്യങ്ങളുടെ സംസ്കാരത്തിന്‍റെയും,ജീവിത രീതികളുടെയും, പാരന്പര്യത്തിന്‍റെയും ഭാഷയുടെയും പ്രതിഫലനം ആണെന്നും,ലോകത്തിലെ എല്ലാ ഭാഷയും,വർണ്ണവും,ഒത്തു ചേരുന്ന ഏക രാജ്യമായ ടോറോന്േ‍റാവിൽ സംഘടിപ്പിക്കുന്ന നാലാമതു ഉത്സവത്തിന് മറ്റു ലോക രാഷ്ട്രങ്ങളിൽ കൂടി പ്രചാരണവും,അവിടങ്ങളിൽ നിന്ന് കിട്ടുന്ന അഭിപ്രായങ്ങളും,അഭിനന്ദനങ്ങളും ഇതിന്‍റെ തെളിവാണെന്നും മേരി പറഞ്ഞു.

ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാര·ാരെ ടൊറോന്േ‍റായിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ’ ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്േ‍റാ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു. പ്രധാന സ്പോണ്‍സർ ശ്രീ,മനോജ് കരാത്ത ,റീമാക്സ് റിയൽറ്റി ആണ്.

ജോബ്സണ്‍ ഈശോ , അനു ശ്രീവാസ്തവ , ജയദേവൻ നായർ , ബാലു മേനോൻ, ലതാ മേനോൻ , മേഴ്സി ഇലഞ്ഞിക്കൽ , ജോയി വർഗീസ് , ജയ് ശങ്കർപിള്ള , സുദർശൻ മീനാക്ഷി സുന്ദരം, രമേശ് ബാംഗ്ലൂർ , സബിതാ പാണിഗ്രഹി , സന്ധ്യാ ശ്രീവത്സൻ , പുഷ്പാ ജോണ്‍സണ്‍, ഗീതാ ശങ്കരൻ , കെ .വരദരാജൻ,സംഗമേശ്വർ മാണിക്യ അയ്യർ തുടങ്ങിയവരാണ് ഡാൻസിംഗ് ഡാംസൽസിന്‍റെ ഉപദേശക സമിതിയംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്കും , സ്പോണ്‍സർഷിപ്പ് അവസരങ്ങൾക്കും ടിക്കറ്റിനും ഡാൻസിംഗ് ഡാംസൽസിന്‍റെ ഒൗദ്യോഗീക വെബ്സൈറ്റായ www.ddshows.com അല്ലെങ്കിൽ ഫെസ്റ്റിവൽ വെബ്സൈറ്റ് www.tidfcanada.com kµÀin¡pI.Tickets- REGULAR - $40/- VIP - $50/- SENIOR - $25/-for group purchase of 10 tickets or more. Tickets are available from TicketMasters?www.ticketmasters.ca?or www.ddshows.com

കാനഡയിലെ ശബ്ദ,വെളിച്ച സംവിധാനങ്ങൾക്ക് പ്രശസ്തമായതും,മുൻപന്തിയിൽ നിൽക്കുന്നതുമായ Lyric Theatre - Toronto Center for the Arts , 5040 Yonge St, North York, ON M2N 6R8 വച്ച് നടക്കുന്ന ഉത്സവ മാമാങ്കത്തിലേക്കു എല്ലാ കലാ,സാഹിത്യ,സാംസ്കാരിക അനുഭാവികളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു കൊണ്ട് ഉകാശവാ ലഹരിയിൽ ടൊറന്േ‍റാ ഒരുങ്ങി കഴിഞ്ഞു.
ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
4th annual Toronto International Dance Festival (TiDf) 2017 - "Showcasing World Dance Forms - All on One Stage"

Date: 7th October, 2017
Location: Lyric Theatre - Toronto Center for the Arts
Show Times: 5pm-9pm

Tickets: Tickets are on sale now! Call Mary Ashok (416-788-6412) OR purchase online at www.tidfcanada.com / www.ddshows.com OR email [email protected] Ticket Prices: Tickets (Groups 10 or more - $25/-) REGULAR - $40/-VIP - $50/- SENIOR - $25/-for the 2017 Toronto International Dance Festival are available through Ticketmasters or www.ddshows.com.
For groups (of 10 or more) in an informal setting of a studio or a party room: Enquire with Mary Ashok (416-788-6412) ?/ [email protected]
റിപ്പോർട്ട്: ജയശങ്കർ പിള്ള