ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ 29ന് ​ബം​ഗ​ളൂ​രു​വി​ൽ
Wednesday, September 27, 2017 10:55 AM IST
ബം​ഗ​ളൂ​രു: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ​നി​ന്ന് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ 29നു ​രാ​വി​ലെ എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന സി​ബി​സി​ഐ നേ​തൃ​യോ​ഗ​ത്തി​ൽ ക​ർ​ദി​നാ​ൾ​മാ​രും ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രും ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ളെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. വൈ​കു​ന്നേ​രം ബം​ഗ​ളൂ​രു ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം പൊ​തു​സ​മ്മേ​ള​നം.

30ന് ​ബം​ഗ​ളൂ​രു സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ പ്രോ​വി​ൻ​സി​ലെ എ​ല്ലാ വൈ​ദി​ക​രോ​ടും ചേ​ർ​ന്ന് ഫാ. ​ടോം കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ ബി​ഷ​പ്പു​മാ​രു​ടെ നേ​തൃ​ത്വ ത്തി​ൽ സ്വീ​ക​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ൽ ബി​ഷ​പ്പു​മാ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം നാ​ലി​നു ജ​ന്മ​നാ​ടാ​യ രാ​മ​പു​ര​ത്തെ​ത്തും.