സാന്തോം ബൈബിൾ കണ്‍വൻഷൻ 30 മുതൽ
Wednesday, September 27, 2017 11:16 AM IST
ന്യൂഡൽഹി: ഫരീദാബാദ്- ഡൽഹി രൂപത ആഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് (ശനി, ഞായർ, തിങ്കൾ) തീയതികളിൽ കചഅ യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കും.

പ്രശസ്ത ധ്യാനഗുരു ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന മൂന്നുദിവസത്തെ കണ്‍വൻഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം നാലു വരെയാണ് ശുശ്രൂഷകൾ. ജപമാല, വചനപ്രഘോഷണം, വിശുദ്ധ കുർബാന, രോഗശാന്തി ധ്യാനം, ആരാധന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. അവസാന ദിവസം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജ്യാംബത്തിസ്ത്ത ദ്വിക്വാത്രോ കണ്‍വൻഷനിൽ സംസാരിക്കും. ചടങ്ങിൽ രൂപതയിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ തലങ്ങളിൽ അവാർഡ് ജേതാക്കളായവരെ ആദരിക്കും. വിശ്വാസികളുടെ ആത്മീയവളർച്ച മാത്രം ലക്ഷ്യമാക്കികൊണ്ട് രൂപത നടത്തുന്ന ഈ മൂന്നു ദിവസത്തെ കണ്‍വൻഷൻ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യരക്ഷാധികാരിയയായും വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി ജനറൽ കണ്‍വീനറായുമുള്ള വിവിധ കമ്മിറ്റികൾ കണ്‍വൻഷന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്