എ​ക്സ്പോ​സാ​ൻ​സെ 2017 സം​ഘ​ടി​പ്പി​ച്ചു
Tuesday, October 3, 2017 9:50 AM IST
ബം​ഗ​ളൂ​രു: ആ​നെ​പ്പാ​ള​യ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​കാ​യി​ക മാ​മാ​ങ്കം എ​ക്സ്പോ​സാ​ൻ​സെ സെ​പ്റ്റം​ബ​ർ 24ന് ​ധ​ർ​മാ​രാം ്രെ​കെ​സ്റ്റ് സ്കൂ​ളി​ൽ അ​ര​ങ്ങേ​റി. പൂ​ക്ക​ള​മ​ത്സ​രം, ഓ​ണ​പ്പാ​ട്ട് മ​ത്സ​രം, പെ​യി​ൻ​റിം​ഗ്, തി​രു​വാ​തി​ര എ​ന്നീ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ മ​ള്ളാ​ത്ത് സി​എം​ഐ നി​ർ​വ​ഹി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി 45ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ധ​ർ​മാ​രാം റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ല​പ്പാ​ട് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​ഹ​മ്മ​ദ് ഹാ​രി​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ മ​ള്ളാ​ത്ത് സി​എം​ഐ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ൻ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.