മെ​ൽ​ബ​ണി​ൽ കൗ​ണ്‍​സി​ല​റാ​യി മ​ല​യാ​ളി​യാ​യ റ്റോം ​ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, October 4, 2017 10:11 AM IST
മെ​ൽ​ബ​ണ്‍ : ഓ​സ്ട്രേ​ലി​യായിലെ ത​ദ്ദേ​ശ ഭ​ര​ണ രം​ഗ​ത്തേ​ക്ക് ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വി​റ്റ​ൽ​സി കൗ​ണ്‍​സി​ലി​ലെ ആ​ദ്യ​ത്തെ ഇ​ന്ത്യാ​ക്കാ​ര​നു​മാ​ണ് പൊ​തു​സ​മ്മ​ത​നാ​യ ടോം. ​മെ​ൽ​ബ​ണി​ലെ വി​റ്റ​ൽ​സി കൗ​ണ്‍​സി​ലി​ലേ​ക്കാ​ണ് കു​ട്ട​നാ​ട് മ​ഴ​ലാ​ടി സ്വ​ദേ​ശി​യാ​യ റ്റോം ​ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​റ്റ​ൽ​സി നോ​ർ​ത്ത് വാ​ർ​ഡി​ൽ നേ​രി​യ വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പൊ​തു സ​മ്മ​ത​നാ​യ ടോം ​ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും അ​ന്ന് ക​രു​തി​യ​ത്. വ​ള​രെ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു അ​ന്ന് ന​ട​ത്തി​യ​ത്. അ​വി​ടെ ജ​യി​ച്ച ജോ​ണ്‍ അ​ടു​ത്തി​ടെ മ​ര​ണ​മ​ട​ഞ്ഞ ഒ​ഴി​വി​ലാ​ണ് മ​ല​യാ​ളി​യാ​യ ടോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ ​ഭാ​ര്യ ര​ഞ്ജി​നി, മ​രി​യ, അ​മീ​ഷ്, ആ​ണ്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ