കു​വൈ​ത്ത് കെഎം​സി​സി ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മ​റ്റി പ്ര​ചാ​ര​ണ​സ​മ്മേ​ള​ന​വും സി.​എ​ച്ച് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Friday, October 6, 2017 6:17 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മ​റ്റി 40 വാ​ർ​ഷി​ക സ​മാ​പ​ന മ​ഹാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഏ​രി​യ ത​ല പ്ര​ചാ​ര​ണ​സ​മ്മേ​ള​ന​വും, സി.​എ​ച്ച് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ മെ​ട്രോ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​ച്ചി​ന്‍റെ സ്വ​പ്ന​മാ​ണ് ഫാ​ത്തി​മ ത​ഹ്ലി​യ​യി​ലൂ​ടെ പൂ​വ​ണി​യു​ന്ന​തെ​ന്നും, മു​സ്ലിം പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ​ട​പൊ​രു​തി​യ മ​ഹാ​നാ​യ സി ​എ​ച്ചി​നെ അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​യു​ടെ സാ​ന്നി​ധ്യം ഏ​രി​യ ക​മ്മ​റ്റി​ക്കു അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്നും ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് കെ​ടി​പി അ​ബ്ദു​റ​ഹി​മാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ഫാ​ത്തി​മ ത​ഹ്ലി​യ​യു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​ക്ക് തി​ള​ക്ക​മേ​കി. സി​എ​ച്ചി​നെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടും, സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളെ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ടും അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ ന​ട​ത്തി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്കു​ള്ള ഏ​രി​യ ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ണ്ട് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് ന​ൽ​കി. മു​ൻ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത സി.​എ​ച്ച്.​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ്പോ​ർ​ട്സ് വി​ങ്ങി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​രി​യ ടീ​മി​ന്‍റെ ജ​ഴ്സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ ഏ​രി​യ ടീം ​മാ​നേ​ജ​ർ അ​ലി മാ​ണി​ക്കോ​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​രി​ഞ്ഞി​ക്ക​ൽ, കേ​ന്ദ്ര ട്ര​ഷ​റ​ർ എം.​കെ അ​ബ്ദു​ൽ റ​സാ​ഖ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ഖാ​ലി​ദ് ഹാ​ജി, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ണ്ട് അ​ജ്മ​ൽ വേ​ങ്ങ​ര, അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്സി​ദ്ദി​ഖ് കു​ഴി​പ്പു​റം ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ബ​ല്ല സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​ർ ഗ​ഫൂ​ർ മു​ക്കാ​ട്ടി​ന്‍റെ ന​ന്ദി​യും പ​റ​ഞ്ഞു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ