സിഡ്നി: മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന്റെ ഓസ്ട്രേലിയൻ റീജിയണിലെ ഇടവകകളിലെ വൈദികരുടെ സമ്മേളനം ഒക്ടോബർ 2 തിങ്കളാഴ്ച സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തപ്പെട്ടു. ഭദ്രാസനാധിപൻ അഭി. ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്തായും ഓസ്ട്രേലിയൻ റീജിയണിലെ ഇടവകകളിലെ വൈദികരും സമ്മേളനത്തിൽ പങ്കെടുത്തു. അഭി. ഡോ.യുഹാനോൻ മാർ ദിയസ്കോറസ് തിരുമേനിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തോടനുബന്ധിച്ചുള്ള വൈദിക സമ്മേളനമാണ് സിഡ്നി കത്തീഡ്രലിൽ വച്ചു നടത്തപ്പെട്ടത്.
അഭി. ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഫാ. ഐവാൻ മാത്യു -സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, പെർത്ത്, റെവ.ഫാ.സജു ഉണ്ണൂണ്ണി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാന്ടനോങ്ങ്, മെൽബണ്‍, .ഫാ. അനീഷ് കെ. സാം സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, അഡലൈഡ്, ഫാ. അജീഷ്. വി. അലക്സ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ബ്രിസ്ബൻ, ഫാ അജി മാത്യു സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, എപ്പിംഗ്, ഫാ. ബാബു കുര്യൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കോണ്ഗ്രിഗേഷൻ, വായോങ്ങ്, ഫാ. വർഗീസ് മണിയാംപ്ര ന്യൂകാസ്റ്റിൽ, ഫാ. ചാൾസ് ഫിലിപ്പ് സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കോണ്ഗ്രിഗേഷൻ,വാഗ വാഗ, ഫാ. തോമസ് വർഗീസ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, സിഡ്നി, റെവ.ഫാ.പ്രദീപ് പൊന്നച്ചൻ സെന്റ് മേരിസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രൽ മെൽബണ്‍ എന്നിവർ സംബന്ധിച്ചു.
ഇടവക വികാരി ഫാ. തോമസ് വർഗീസ് വൈദിക സമ്മേളനത്തിനായി എത്തിയ അഭി. തിരുമേനിയേയും വൈദികരേയും യോഗത്തിലേക്ക് ഹാർദദവമായി സ്വാഗതം ചെയ്തു. ഫാ.പ്രദീപ് പൊന്നച്ചൻ വൈദിക സമ്മേളനത്തിന് മുന്നോടിയായുള്ള ധ്യാനം നയിച്ചു. തുടർന്ന് ഓസ്ട്രേലിയൻ റീജിയണിലെ സഭയുടെ അജപാലന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകനവും ചർച്ചകളും നടന്നു. ഓസ്ട്രേലിയൻ റീജിയണിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ വളർച്ചക്ക് ഉൗർജ്ജം പകരാനുള്ള പല തീരുമാനങ്ങളും മീറ്റിംഗിൽ കൈകൊണ്ടു. രാവിലെ 10നു ആരംഭിച്ച മീറ്റിംഗ് വൈകുന്നേരത്തോടെ സമാപിച്ചു.
റിപ്പോർട്ട്: സുജീവ്