ക​ൽ​ക്കാ​ജി ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
ന്യൂ​ഡ​ൽ​ഹി: സ​രി​ത​വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ ക​ൽ​ക്കാ​ജി ക​ണ്‍​വ​ൻ​ഷ​ൻ ഹ​വേ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​താ​ർ​ത്ഥ​മാ​ക​പ്പെ​ടേ​ണ്ട ജീ​വി​തം എ​ന്ന വി​ഷ​യ​ത്തി​ൽ കാ​രു​ണ്യ​വ​നാ​യ പി​താ​വാം ദൈ​വം ന​ട​ത്തു​ന്ന വ​ഴി​ക​ൾ, തി​രി​ച്ച​റി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ അ​ഖി​ല മ​ല​ങ്ക​ര യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ. ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, പി.​സി. സ്ക​റി​യ(​ഇ​ട​വ​ക സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​ദി​ക​മി​ഷ​നും സെ​ന്‍റ് തോ​മ​സ് ഗാ​യ​ക​സം​ഘ​വും ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​സ​ജി ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ർ ജോ​ളി മാ​ത്യു, സെ​ക്ര​ട്ട​റി ബി​നു. ബി. ​തോ​മ​സ്, ട്ര​ഷ​റ​ർ നൈ​നാ​ൻ ലൂ​ക്കോ​സ് എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 40-ാമ​ത് ക​ണ്‍​വ​ൻ​ഷ​നാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്.