ടോം ​ജോ​സ​ഫിന് ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ണി​ൽ പൗ​ര​സ്വീ​ക​ര​ണം
Friday, October 6, 2017 10:49 AM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യാ​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടോം ​ജോ​സ​ഫി​ന് മെ​ൽ​ബ​ണി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും.

മെ​ൽ​ബ​ണി​ലെ വി​റ്റ​ൽ​സീ കൗ​ണ്‍​സി​ലി​ലാ​ണ് കു​ട്ട​നാ​ട് സ്വ​ദേ​ശി​യാ​യ ടോം ​ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6ന് ​അ​ദ്ദേ​ഹം കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ഒൗ​പ​ചാ​രി​ക​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​നം ഏ​റ്റെ​ടു​ത്തു. മെ​ൽ​ബ​ണി​ലെ ഡാ​ൻ​ഡി​നോം​ഗി​ൽ 8നു ​ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6ന് ​കേ​ര​ള ന്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യം ഉ​ള്ള​വ​ർ വൈ​കി​ട്ട് 176 Stud Road, Dandenong epÅ Dock - ഓ​ഡി​റ്റേ​റി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.