അ​ൽ​കോ​ബാ​ർ കെഎം​സി​സി അ​നു​സ്മ​ര​ണ സം​ഗ​മ​വും ഹ​ജ്ജ് വ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും
Friday, October 6, 2017 11:05 AM IST
അ​ൽ​കോ​ബാ​ർ: കെഎം​സി​സി അ​ൽ​കോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ളീ​യ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ പി​ന്നോ​ക്ക ന്യൂ​ന​പ​ക്ഷ ജ​ന​ത​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ അ​സ്തി​ത്വ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ ന​വോ​ത്ഥാ​ന നാ​യ​ക​രെ അ​നു​സ്മ​രി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ഏ​ഴ് ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് അ​ൽ​കോ​ബാ​ർ ക്ലാ​സി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം അ​ൽ​കോ​ബാ​റി​ലെ​ത്തു​ന്ന പ്ര​മു​ഖ വാ​ഗ്മി​യും കൗ​ണ്‍​സി​ല​റു​മാ​യ ഡോ: ​സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ക്കും.

സൗ​ദി കെഎം​സി​സി ഹ​ജ്ജ് സെ​ല്ലി​ന് കീ​ഴി​ൽ മി​നാ​യി​ൽ വ​ള​ണ്ടി​യ​ർ സേ​വ​നം ചെ​യ്ത അ​ൽ​കോ​ബാ​റി​ൽ നി​ന്നു​ള്ള വ​ള​ണ്ടി​യേ​ഴ്സി​നു​ള്ള സ്വീ​ക​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കു​മെ​ന്നു അ​ൽ​കോ​ബാ​ർ ക​ഐം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ക്ക് പൊ​യി​ൽ​തൊ​ടി. സി​റാ​ജ് ആ​ലു​വ, റ​സ​ൽ ചു​ണ്ടാ​ക്കാ​ട​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0569259501 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം