പ്രതിഷേധ നിറവിൽ വ്ളാദിമിർ പുടിന് അറുപത്തിയഞ്ചാം പിറന്നാൾ
Saturday, October 7, 2017 5:50 AM IST
ബെർലിൻ: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. ആഘോഷത്തിരക്കൊന്നും ഇല്ലെങ്കിലും പിറന്നാൾ ദിനത്തിൽ ജനങ്ങളുടെ പ്രതിഷേധം പുടിനെതിരെ ആഞ്ഞടിച്ചത് ജന്മദിനത്തിൽ കല്ലുകടിയായി. എണ്‍പത് നഗരങ്ങളിലാണ് പുടിനെതിര പ്രതിഷേധ പ്രകടങ്ങൾ നടന്നത്. നാല്പതോളം പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഈ വർഷം ഇതു മൂന്നാം തവണയാണ് പുടിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി പൊതുനിരത്തിൽ എത്തുന്നത്. ഇന്‍റർനെറ്റിലൂടെയും പുടിനെതിരെ പ്രതിഷേധം ഉയർന്നത് അദ്ദേഹത്തിന്‍റെ ജനസമ്മതി ഇടിയുന്നതിന്‍റെ അടയാളമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

പുടിന്‍റെ മൂന്നാമൂഴമാണ്(2012) ഇപ്പോഴത്തെ ഭരണം. 2000 ലും 2008 ലും പുടിൻ റഷ്യൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലി