മാക്രോണിന്‍റെ പ്രതിച്ഛായ ഇടിയുന്നു
Saturday, October 7, 2017 8:09 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രതിച്ഛായ തകർന്നടിയുന്നു. പണക്കാരുടെ പ്രസിഡന്‍റെന്നും ധാർഷ്ട്യത്തിന്‍റെ ആൾരൂപമെന്നും ഒക്കെയാണ് പുതിയ വിശേഷണങ്ങൾ.

സാധാരണക്കാരായ തൊഴിലാളികളുടെ കാര്യം തീരെ പരിഗണിക്കാതെയാണ് മാക്രോണ്‍ മുന്നോട്ടു പോകുന്നതെന്നാണ് പല യൂണിയൻ നേതാക്കളുടേയും ആരോപണം.

മാക്രോണിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്ന തൊഴിൽ നിയമ പരിഷ്കരണങ്ങളാണ് ആരോപണങ്ങൾക്കു പിന്നിൽ. അടിയന്തരാവസ്ഥക്കാലത്ത് പോലീസിനു നൽകുന്ന പ്രത്യേകാവകാശങ്ങൾ എല്ലാ സമയത്തേക്കുമുള്ള നിയമമാക്കി മാറ്റാനുള്ള നീക്കവും തിരിച്ചടിയായിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ