സണ്‍ഷൈന്‍ കോസ്റ്റ് കേരളയുടെ ഓണാഘോഷം ശ്രദ്ധേയമായി
Monday, October 9, 2017 2:53 AM IST
ബ്രിസ്ബെയ്ന്‍: സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍റെ അഞ്ചാമത് ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു. കൊളാണ്ട്ര സിസിഎസ്എ ഹാളില്‍ നടന്ന ആഘോഷം സണ്‍ഷൈന്‍ കോസ്റ്റ് കൗണ്‍സില്‍ ഉദ്യോഗസ്ഥനും പ്രസിഡന്‍റുമായ തോംസണ്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. നടനും നര്‍ത്തകനുമായ ജോബിഷ്, ജോസി മൈക്കിള്‍, ബിനു ജോര്‍ജ്ജ്, സാജന്‍ മോന്‍, മോന്‍സി മാത്യു, എസ്‌സികെഎ പിആര്‍ഒ വിനു ജോസ് എന്നിവര്‍ സംസാരിച്ചു.

ഷൈനി ആല്‍ഡ്രിനും ലിനിയും ടീമും അവതരിപ്പിച്ച തിരുവാതിരകളി, ആഗ്‌നസ് തോമസ്, അന്ന റോണി, നീന സണ്ണി എന്നിവര്‍ അവതരിപ്പിച്ച നൃത്തവും ജോബിഷും ടീമും അവതരിപ്പിച്ച സംഘ നൃത്തവും ആഘോഷങ്ങള്‍ക്ക് മാറ്റേകി. ഫെബിന്‍ മനോജും ടീമും അവതരിപ്പിച്ച വയലിന്‍ ഫ്യൂഷനും ക്ലാസിക്കല്‍ ഡാന്‍സും ആല്‍ബി തോമസും ടീമും അവതരിപ്പിച്ച സ്‌കിറ്റും പ്രത്യേക സമ്മാനത്തിനര്‍ഹമായി.ഷൈനി ആല്‍ഡ്രിന്‍, ലക്‌സി മോന്‍സി, എലിസബത്ത് തോംസണ്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പാവ നൃത്തം കാണികൾക്ക് കൗതുക കാഴ്ചയായി. വനിതകളുടെ വടംവലി മത്സരത്തില്‍ പ്രൈസി സണ്ണിയുടെ നേതൃത്വത്തിലുള്ള ടീമും പുരുഷ വടം വലിയില്‍ സണ്ണി ജോര്‍ജിന്‍റെ ടീമും ഒന്നാം സമ്മാനത്തിനര്‍ഹരായി. നിസാന്‍ തോമസ്, എബി ജോസഫ് , ശ്രീനി ശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നാടന്‍ തട്ടുകട ആഘോഷത്തെ ശ്രദ്ധേയമാക്കി. വര്‍ഗീസ് വടക്കന്‍റെ നേതൃത്വത്തില്‍ ഇരുപതിൽ അധികം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച ചെണ്ടമേളം അരങ്ങ് കൊഴുപ്പിച്ചു. പഞ്ചഗുസ്തി മത്സരത്തില്‍ സണ്ണി ജോര്‍ജ് കിരീടം നേടി.

ഓണസദ്യക്ക് അജക്‌സ് ഡാനിയല്‍ മാത്യു നേതൃത്വം നല്‍കി. രണ്ട് ദിവസം നീണ്ട ഓണാഘോഷത്തില്‍ ബോബി കോര നേതൃത്വം നല്‍കിയ പുലികളി അടക്കം 38 കലാ മത്സരങ്ങളും വള്ളംകളി ഉള്‍പ്പെടെ 28 കായിക മത്സരങ്ങളും അരങ്ങേറി. ജോബി.വി.ജോണ്‍, സ്‌പൈസ് ലാന്‍ഡ് ലിജോ, റോണ്‍ ആട്ടോ റോണി ആന്‍റണി, ടേസ്റ്റ് ബഡ്‌സ് സിജി എന്നിവര്‍ കായിക മത്സരത്തിലെ വിജയികള്‍ക്കും പിഎഫ്ജി മോര്‍ട്ട്‌ഗേജ് എംഡി ജോസി മൈക്കിള്‍, ഫ്ലൈ വേള്‍ഡ് എംഡി റോണി ജോസഫ് എന്നിവര്‍ കലാ മത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു.