ദീ​പാ​വ​ലി: കേരളത്തിലേക്ക് 25 സ്പെ​ഷ​ൽ ബ​സു​ക​ൾ
Monday, October 9, 2017 10:51 AM IST
ബം​ഗ​ളൂ​രു: ദീ​പാ​വ​ലി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് 25 സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 16, 17, 18 തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

മൈ​സൂ​രു​വി​ൽ നി​ന്ന് ആ​റ് സ്പെ​ഷ​ൽ‌ സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ലെ ക​ർ​ണാ​ട​ക, കേ​ര​ള ആ​ർ​ടി​സി പ​തി​വ് സ​ർ​വീ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ​ത​ന്നെ തീ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്ര​യം. തി​ര​ക്ക് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. ദീ​പാ​വ​ലി​ക്കു മു​മ്പാ​യി ര​ണ്ടാം​ശ​നി, ഞാ​യ​ർ എ​ന്നി​വ വ​രു​ന്ന​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ നാ​ട്ടി​ലേ​ക്കു പോ​കാ​നാ​ണ് സാ​ധ്യ​ത.