ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് നടത്തി
Monday, October 9, 2017 11:22 AM IST
മെൽബണ്‍: മെൽബണിലെ എല്ലാ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് നടത്തി. Mitcham Badminton Cetnreൽ നടന്ന ടൂർണമെന്‍റ് ഫാ. എൽദോ വർക്കി വലിയപറന്പിൽ ഉദ്ഘാടനം ചെയ്തു.

തുടർന്നു നടന്ന മത്സരങ്ങളിൽ പുരുഷ·ാരുടെ ഡബിൾസ് വിഭാഗത്തിൽ ബിജു ചെറിയാൻ - ബൈജു ജേക്കബ് സഖ്യം എൽദോ വർഗീസ് - ആൽവിൻ മാത്യൂസ് സഖ്യം ആദ്യ രണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കി. സിംഗിൾസ് വിഭാഗത്തിൽ അരുണ്‍ ജോണും വനിതകളുടെ ഡബിൾസിൽ മെർലിൻ ജോളി - ഏയ്ഞ്ചൽ രാജു സഖ്യം ജേതാക്കളായി.

ഓസ്ടേലിയൻ ഗവണ്‍മെന്‍റിന്‍റെ വിക്ടോറിയൻ സ്റ്റേറ്റ് ബാഡ്മിന്‍റണ്‍ വിഭാഗമായ BadmintonVictoria ആയിരുന്നു ടൂർണമെന്‍റിന്‍റെ സ്പോണ്‍സേഴ്സ്.

റിപ്പോർട്ട്: എബി കോര പൊയ്കാട്ടിൽ