അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
Tuesday, October 10, 2017 8:40 AM IST
ബം​ഗ​ളൂ​രു: കൂ​ട്ടു​കാ​രി​യെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്ന യു​വ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നെ ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ അ​ടി​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു ഐ​ടി ക​മ്പ​നി​യാ​യ അ​സെ​ഞ്ച​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​ഡീ​ഷ സ്വ​ദേ​ശി പ്ര​ണോ​യി മി​ശ്ര​യാ​ണ് (28) കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​ണോ​യി​യു​ടെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡ് അ​രു​കി​ൽ​നി​ന്ന് അ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ർ പ്ര​ണോ​യി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച പ്ര​ണോ​യി സു​ഹൃ​ത്തു​ക്ക​ളു​മാ​യി പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് പെ​ൺ​സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തേ​ക്കു​പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ആ​രാ​ണ് അ​ക്ര​മി​ച്ച​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നു​ണ്ടാ​യ കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. നി​ര​വ​ധി ത​വ​ണ പ്ര​ണോ​യി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.