ആധാറിൽ പറക്കാൻ ബംഗളൂരു വിമാനത്താവളം
ബം​ഗ​ളൂ​രു: പൂ​ർ​ണ​മാ​യും ആ​ധാ​ർ അ​ധി​ഷ്ഠി​ത ഇ​ട​പാ​ടു​ക​ളി​ലാ​ക്കാ​ൻ ബാം​ഗളൂർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (ബ​യാ​ൽ) ത​യാ​റാ​കു​ന്നു. ബ​യാ​ലി​ന്‍റെ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വേ​ശ​ന​വും ബോ​ർ​ഡിം​ഗും പൂ​ർ​ണ​മാ​യും ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ര​ണ്ടു മാ​സ​ത്തെ പൈ​ല​റ്റ് പ​ദ്ധ​തി​ക്കു​ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം.

ബ​യാ​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 2018 ഡി​സം​ബ​റോ​ടെ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​യി മാ​റും.

ആ​ധാ​ർ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​നവും ബോ​ർ​ഡിം​ഗും വ​ഴി ഓ​രോ യാ​ത്ര​ക്കാ​ര​ന്‍റെ​യും പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​യാ​ലി​ന്‍റെ പ്ര​തീ​ക്ഷ. ഇ​പ്പോ​ൾ ബോ​ർ​ഡിം​ഗി​ന് ശ​രാ​ശ​രി 25 മി​നി​റ്റെ​ങ്കി​ലും ഓ​രോ യാ​ത്ര​ക്കാ​ര​നും വേ​ണ്ടി​വ​രു​ന്നു​ണ്ട്. ഇ-​ബോ​ർ​ഡിം​ഗ് സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഈ ​സ​മ​യ​ദൈ​ർ​ഘ്യ​ത്തി​ൽ വ​ലി​യ​തോ​തി​ൽ കു​റ​വു​ണ്ടാ​കും. കൂ​ടാ​തെ സു​ര​ക്ഷാ പ​രി​ശോ​ധ​യും വേ​ഗ​ത്തി​ലാ​കും.

ക​ഴി​ഞ്ഞ ആ​ഴ്ച ബ​യാ​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ആ​ധാ​ർ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ 325 ദി​ന പ​ദ്ധ​തി​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് ശ്ര​മം. മാ​ർ​ച്ച് 30 മു​ത​ൽ ആ​ദ്യ​ഘ​ട്ട ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് ആ​ധാ​ർ വേ​രി​ഫി​ക്കേ​ഷ​നു​ണ്ടാ​കും. 2018 ഒ​ക​ടോ​ബ​ർ നാ​ലു മു​ത​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ​ക്കും ആ​ധാ​ർ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങും. ഡി​സം​ബ​റോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യും ആ​ധാ​ർ അ​ധി​ഷ്ഠി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​കു​ന്ന​ത്.