റഞ്ചി കുര്യാക്കോസിന് സ്വീകരണം നൽകി
മെൽബണ്‍: ഓസ്ട്രേലിയൻ സർക്കാരിന്‍റെ ക്ഷണപ്രകാരം ഇന്ത്യയിൽ നിന്നെത്തിയ ആറ് പത്രപ്രവർത്തകരിൽ മലയാളിയായ റഞ്ചി കുര്യാക്കോസിന് മെൽബണിലെ മലയാളി സുഹൃത്തുകൾ സ്വീകരണം നൽകി.

കോക്കനാട്ട് ലഗൂണ്‍ റസ്റ്ററന്‍റിൽ നൽകിയ സ്വീകരണത്തിൽ തിരുവല്ലം ഭാസി, ബിജോ കുന്നുംപുറത്ത്, അശോക് മാത്യു, വർഗീസ് ജോണ്‍, അരുണ്‍ മാത്യു, ദിലീപ് രാജേന്ദ്രൻ, സോജൻ വർഗീസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: എബി കോര പൊയ്കാട്ടിൽ