ന​മ്മ മെ​ട്രോ: ര​ണ്ടാം ഘ​ട്ട​ത്തി​ന് യൂ​റോ​പ്യ​ൻ ബാ​ങ്കി​ന്‍റെ 3,250 കോ​ടി
Wednesday, October 11, 2017 11:33 AM IST
ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഗൊ​ട്ടി​ഗ​രെ മു​ത​ൽ നാ​ഗ​വാ​ര വ​രെ​യു​ള്ള പാ​ത​യ്ക്ക് യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക് 3,250 കോ​ടി രൂ​പ ന​ല്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രും ബാ​ങ്കും ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. നേ​ര​ത്തെ, മെ​ട്രോ ഒ​ന്നാം ഘ​ട്ട​ത്തി​നാ​യി യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക് 810 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി വാ​യ്പ അ​നു​വ​ദി​ച്ച​ത്. വാ​യ്പാ​തു​ക 20 വ​ർ​ഷം കൊ​ണ്ട് അ​ട​ച്ചു​തീ​ർ​ത്താ​ൽ മ​തി​യാ​കും. യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്കി​നൊ​പ്പം ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്കും ര​ണ്ടാം​ഘ​ട്ട​ത്തി​ന് സ​ഹാ​യം ന​ല്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ, ഒ​രു ഫ്ര​ഞ്ച് സാ​മ്പ​ത്തി​ക ഏ​ജ​ൻ​സി​യും 1500 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ന​മ്മ മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി 26,404 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ൽ 8983 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​രും 5281 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ല്കും. ബാ​ക്കി 12,140 കോ​ടി രൂ​പ മെ​ട്രോ കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്ത​ണം. ഇ​തി​നാ​യാ​ണ് വി​ദേ​ശ​ബാ​ങ്കു​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.