ജോർജ് പോളിന് സ്വീകരണം നൽകി
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റി ഡോ. ജോർജ് പോളിന് സ്വീകരണം നൽകി. ഒക്ടോബർ എട്ടിന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ കത്തീഡ്രൽ ട്രസ്റ്റി ഷാജി പോളിന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. വികാരി ഫാ. ഷാജി ജോർജ്, സഹവികാരി ഫാ. പത്രോസ് ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോജി വഴുവാടി