ഗ്രീസിൽ ലിംഗമാറ്റത്തിന് നിയമസാധുത
Wednesday, October 11, 2017 11:49 AM IST
ഏഥൻസ്: ലിംഗമാറ്റം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്ന നിയമം ഗ്രീക്ക് പാർലമെന്‍റ് പാസാക്കി. കോടതിയുടെ അനുമതിയോടെ, മെഡിക്കൽ ഓപ്പറേഷൻ കൂടാതെ ലിംഗമാറ്റം നടത്താൻ 15 വയസിനു മേൽ പ്രായമുള്ളവർക്ക് അനുമതി നൽകുന്നതാണ് നിയമം.

എൽജിബിടി പ്രവർത്തകർ നിയമ നിർമാണത്തെ സ്വാഗതം ചെയ്തപ്പോൾ, ബിൽ അധാർമികമാണെന്ന് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിന്‍റെ പ്രതികരണം.

300 അംഗ ഗ്രീക്ക് പാർലമെന്‍റിൽ 171 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്താതെ തന്നെ ആണോ പെണ്ണോ എന്നു നിയമപരമായി സ്വയം തീരുമാനിക്കാനുള്ള അവകാശമാണ് ഇതുവഴി ലഭിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ