ജർമനി അതിർത്തി പരിശോധന 2018 മെയ് വരെ നീട്ടി
Friday, October 13, 2017 2:13 AM IST
ബർലിൻ: ജർമനിയുടെ അതിർത്തി രാജ്യങ്ങളായ ഓസ്ട്രിയ, ഡെൻമാർക്ക്, സ്വീഡൻ, നോർവേ എന്നിവയുമായുള്ള കവാടങ്ങളിൽ പരിശോധന ശക്തമാക്കി കാലാവധി 2018 മെയ് വരെ നീട്ടിയതായി ജർമൻ ആഭ്യന്തരകാര്യമന്ത്രി തോമസ് ഡി മൈസിയറെ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഷെംഗൻ ഉടന്പടി പ്രകാരം പരിശോധന ആവശ്യമില്ലാതിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയി ഉണ്ടായ ഭീകരപ്രവർത്തനത്തിന്‍റെ വെളിച്ചത്തിൽ ഈ വർഷം നവംബർ 11 വരെ അതിർത്തി പരിശോധന നിയമം നിലവിൽ വരുത്തിയത്. എന്നാൽ ഇത് അടുത്ത ആറുമാസത്തേയ്ക്കുകൂടി നീട്ടിയതായിട്ടാണ് മന്ത്രി അറിയിച്ചത്.

ന്ധയൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തികളിൽ ഇപ്പോഴും അപര്യാപ്തതകൾ ഉണ്ട ്, കൂടാതെ ഷെംഗൻ പ്രദേശങ്ങളിൽ അനധികൃതമായി കുടിയേറ്റം നടക്കുന്നുണ്ട ്,’ അതിനു തടയിടാനാണ് പരിധി നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

ബോർഡർ കണ്‍ട്രോൾ ഇല്ലാതെ ഒരു ഷെൻഗൻ ഏരിയയിൽ പൂർണ്ണമായ ഒരു മടങ്ങിവരവ് സാധ്യമാണ്. പക്ഷെ എല്ലായിടത്തും പഴുതടച്ചുള്ള നിയന്ത്രണം നടന്നാൽ മാത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ ഈ വർഷാവസാനത്തോടെ അതിർത്തി പരിശോധന നിയന്ത്രണം എടുത്തു മാറ്റുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രിസ്മസ് കാലം അടുത്തുവരുന്നതിനാൽ ഭീകരാക്രമണ സാദ്ധ്യത ഉണ്ടായേക്കുമെന്നും കഴിഞ്ഞ വർഷം ബർലിൻ ക്രിസ്മസ് ചന്തയിലേയ്ക്കു ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം പരാമർശിച്ചുകൊണ്ട് മന്തി പറഞ്ഞു.

എന്നാൽ ജർമനിയുടെ അതിർത്തിയിൽ ഡെൻമാർക്ക് ഭീകരപ്രവർത്തനങ്ങളുടെ പേരിൽ അതിർത്തി കാവൽ നേരത്തെ ഏർപ്പെടുത്തിയിരുന്നു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ