ജർമൻ പട്ടണത്തിൽ അഭയാർഥികൾക്ക് നിരോധനം
Saturday, October 14, 2017 2:42 AM IST
ബർലിൻ: ലോവർ സാക്സണിയിലെ സാൽസ്ഗിറ്റർ പട്ടണത്തിൽ അഭയാർഥികൾ താമസിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ലോവർ സാക്സണി സർക്കാരിന്േ‍റതാണ് ഉത്തരവ്.

ഈ പ്രദേശത്ത് ഇപ്പോൾ തന്നെ അഭയാർഥികളുടെ എണ്ണം വളരെ കൂടുതലാണെന്നും, കൂടുതൽ പേരെ ഉൾക്കൊള്ളാനും ഇന്‍റഗ്രേറ്റ് ചെയ്യാനും കഴിയില്ലെന്നുമുള്ള വിശദീകരണത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഒരു ലക്ഷമാണ് ഈ പട്ടണത്തിലെ ജനസംഖ്യ. ലോവർ സാക്സണിയിലെ തന്നെ മറ്റു രണ്ടു പട്ടണങ്ങൾ കൂടി സമാന നടപടി സ്വീകരിക്കാനൊരുങ്ങുന്നു എന്നാണ് സൂചന. പത്തു മില്യൻ യൂറോയാണ് ലോവർ സാക്സണി അഭയാർഥികളുടെ പുനരധിവാസത്തിനായി നീക്കി വച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ