ബ്ലൈ​ൻ​ഡ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു
Monday, October 16, 2017 3:39 AM IST
ബം​ഗ​ളൂ​രു: കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ജ​ക്ട് വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കാ​ഴ്ച​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു​വി​ൽ ബ്ലൈ​ൻ​ഡ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു. വി​ധാ​ൻ സൗ​ധ മു​ത​ൽ ഫ്രീ​ഡം​പാ​ർ​ക്ക് വ​രെ ന​ട​ന്ന ബ്ലൈ​ൻ​ഡ് വാ​ക്കി​ൽ അ​റു​ന്നൂ​റോ​ളം പേ​ർ ക​ണ്ണു​കെ​ട്ടി ന​ട​ന്നു.

കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും നേ​ത്ര​ദാ​ന​ത്തി​ൻ​റെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന​തി​നു​മാ​യാ​ണ് ബ്ലൈ​ൻ​ഡ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്. ഫാ. ​ജോ​ർ​ജ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രോ​ജ​ക്ട് വി​ഷ​ൻ യു​എ​സ്, ഇ​ന്ത്യ, ചൈ​ന, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി 250 സ്ഥ​ല​ങ്ങ​ളി​ൽ ബ്ലൈ​ൻ​ഡ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ബ്ലൈ​ൻ​ഡ് വാ​ക്കി​ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.