കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ശു​ശ്രു​ഷ​ക​ൾ; അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ വി​ശ്വാ​സോ​ർ​ജ്ജ​ക​മാ​വും
Monday, October 16, 2017 9:28 AM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ വാ​ർ​ഷി​കം രൂ​പ​ത​യി​ലു​ട​നീ​ളം തി​രു​വ​ച​ന​ങ്ങ​ൾ​ക്കു കാ​തോ​ർ​ക്കു​വാ​നും, വി​വേ​ച​ന​ത്തി​ന്‍റെ​യും, ജ്ഞാ​ന​ത്തി​ന്‍റെ​യും വി​വേ​ക​ത്തി​ന്‍റെ​യും ചൈ​ത​ന്യ നി​റ​വി​നു​ത​കു​ന്ന പ​രി​ശു​ദ്ധാ​ത്മ ശു​ശ്രു​ഷ​ക​ളു​മാ​യി രൂ​പ​ത​യു​ടെ അ​ഭി. അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ്. രൂ​പ​ത​യു​ടെ പ്രാ​ഥ​മി​ക വ​ർ​ഷ​ത്തി​നി​ട​യി​ലെ വി​ജ​യ​ക്കു​തി​പ്പി​ന്‍റെ സ​ന്തോ​ഷ വേ​ള​യി​ൽ ത​ന്‍റെ മു​ഖ്യ ദൈ​വി​ക ക​ർ​മ്മ പ​ദ്ധ​തി​യാ​യ ’സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ’​ത്തി​നു നാ​ന്ദി കു​റി​ക്കു​വാ​ൻ പി​താ​വ് ത​ന്നെ വി​ഭാ​വ​നം ചെ​യ്തു സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ രൂ​പ​ത​യി​ൽ 'വി​ശ്വാ​സൈ​ക്യ'വി​ളം​ബ​ര​മാ​യി മാ​റും.

'അ​ല്ലി​ൻ​സ് പാ​ർ​ക്ക്' അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വെ​ൻ​ഷ​നു മൂ​ന്നു ഹാ​ളു​ക​ളി​ലാ​യി അ​നു​ഗ്ര​ഹ പ​റു​ദീ​സ തീ​ർ​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്കും,യു​വ​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി വെ​വ്വേ​റെ ഹാ​ളു​ക​ളി​ലാ​യി സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ​യും, നാ​ട്ടി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ സു​വി​ശേ​ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

പ​രി​ശു​ദ്ധാ​ത്മ ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു ക്രൈ​സ്ത​വ അ​ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ ദൈ​വീ​ക സാ​ന്നി​ദ്ധ്യ​വും, അ​നു​ഗ്ര​ഹ സ്പ​ർ​ശ​വും അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​വാ​ൻ അ​ഭി​ഷേ​കം ല​ഭി​ച്ചി​ട്ടു​ള്ള പ്ര​മു​ഖ സു​വി​ശേ​ഷ​ക​രി​ൽ ഒ​രാ​ളും, സെ​ഹി​യോ​ൻ ശു​ശ്രു​ഷ​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ ഫാ.​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ച​നെ ത​ന്നെ​യാ​ണ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് ത​ന്‍റെ സു​വി​ശേ​ഷ യ​ജ്ഞ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ണ്ട​ൻ റീ​ജ​ണ​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 29നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നു ​പ​രി. അ​മ്മ​ക്ക് ജ​പ​മാ​ല സ​മ​ർ​പ്പി​ച്ചു കൊ​ണ്ട് ആ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​രി​ശു​ദ്ധാ​ൽ​മ ശു​ശ്രു​ഷ​ക​ളി​ലേ​ക്കു ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഏ​വ​ർ​ക്കും അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലൂ​ടെ കൃ​പ​ക​ളു​ടെ​യും, വ​ര​ദാ​ന​ങ്ങ​ളു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ൾ ല​ഭി​ക്കു​മാ​റാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ക​ണ്‍​വീ​ന​ർ ഫാ.​ജോ​സ് അ​ന്ത്യാം​കു​ളം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ.​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര, ഫാ. ​മാ​ത്യു ക​ട്ടി​യാ​ങ്ക​ൽ, ഫാ.​സാ​ജു പി​ണ​ക്കാ​ട്ട്, ക​ണ്‍​വ​ൻ​ഷ​ൻ സം​ഘാ​ട​ക സ​മി​തി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ