ദാ​സ​റ​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Tuesday, October 17, 2017 8:39 AM IST
ബം​ഗ​ളൂ​രു: ടി ​ദാ​സ​റ​ഹ​ള്ളി സെ​ൻ​റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ആ​ൻ​റ​ണി മേ​രി ക്ലാ​ര​റ്റി​ൻ​റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​തോ​മ​സ് താ​നി​യാ​നി​ക്ക​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ഫാ. ​ജോ​ണ്‍ പാ​യി​ക്കാ​ട്ട് സി​എം​എ​ഫി​ൻ​റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യും ന​ട​ന്നു. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 22ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് താ​നി​യാ​നി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 8.45ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഡീ​ക്ക​ൻ മാ​ർ​ട്ടി​ൻ ഉ​ള്ളോ​പ്പി​ള്ളി​ൽ സി​എം​എ​ഫ് നേ​തൃ​ത്വം ന​ല്കും.

9.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ബം​ഗ​ളൂ​രു അ​തി​രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​സേ​വ്യ​ർ മ​ണ​വ​ത്ത് സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് കാ​ഴ്ച​വ​യ്പും ഉ​ച്ച​യ്ക്ക് 12.30ന് ​സ്നേ​ഹ​വി​രു​ന്നും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് താ​നി​യാ​നി​ക്ക​ൽ സി​എം​എ​ഫ്, ട്ര​സ്റ്റി​മാ​രാ​യ ജോ​ഷി മാ​ത്യു, എം.​ജെ. വ​ർ​ഗീ​സ്, ജോ​മോ​ൻ ജോ​സ്, സി.​ബി. വി​ജ​യ് എ​ന്നി​വ​ർ അ​റി​യി​ച്ചു.