സ്ലൊ​വാ​ക് റി​പ്പ​ബ്ലി​ക് കോ​ണ്‍​സു​ലേ​റ്റ് ഓ​ഫീ​സ് ബം​ഗ​ളൂ​രു​വി​ൽ
Tuesday, October 17, 2017 8:41 AM IST
ബം​ഗ​ളൂ​രു: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​മാ​യ സ്ലൊ​വാ​ക് റി​പ്പ​ബ്ലി​ക് ബം​ഗ​ളൂ​രു​വി​ൽ കോ​ണ്‍​സ​ൽ ഓ​ഫീ​സ് തു​റ​ന്നു. ബം​ഗ​ളൂ​രു ഹൊ​സൂ​ർ മെ​യി​ൻ റോ​ഡി​ലെ ലാം​ഗ് ഫോ​ർ​ഡ് ടൗ​ണി​ലാ​ണ് ഓ​ഫീ​സ്. പ്ര​മു​ഖ നി​ർ​മാ​ണ ക​ന്പ​നി​യാ​യ കോ​ണ്‍​ഫി​ഡ​ൻ​റ് ഗ്രൂ​പ്പി​ൻ​റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​റോ​യ് സി.​ജെ.​യാ​ണ് കോ​ണ്‍​സു​ലേ​റ്റി​ൻ​റെ ഓ​ണ​റ​റി കോ​ണ്‍​സ​ൽ. പു​തി​യ ഓ​ഫീ​സി​ൻ​റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ർ. രാ​മ​ലിം​ഗ റെ​ഡ്ഡി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്ലൊ​വാ​ക് റി​പ്പ​ബ്ലി​ക് വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി ലൂ​ക്കാ​സ് പാ​രി​സെ​ക്, ഇ​ന്ത്യ​യി​ലെ സ്ലൊ​വാ​ക് അം​ബാ​സി​ഡ​ർ സി​ഗ്മ​ണ്ട് ബെ​ർ​ടോ​ക്, എ​ൻ.​എ. ഹാ​രി​സ് എം​എ​ൽ​എ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ പു​തി​യ കോ​ണ്‍​സ​ൽ ഓ​ഫീ​സ് വ​ഴി സാ​ധി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച സി​ഗ്മ​ണ്ട് ബെ​ർ​ടോ​ക് പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഉൗ​ഷ്മ​ള​മാ​ക്കാ​ൻ ത​ന്നാ​ലാ​വ​ത് ശ്ര​മി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ ഓ​ണ​റ​റി കോ​ണ്‍​സ​ൽ ഡോ. ​റോ​യ് സി.​ജെ. പ​റ​ഞ്ഞു. പ്ര​തി​രോ​ധം, കൃ​ഷി, സൗ​രോ​ർ​ജം, വാ​ഹ​ന​വി​പ​ണി തു​ട​ങ്ങി നി​ര​വ​ധി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ്യാ​പാ​ര​ബ​ന്ധം ശ​ക്ത​മാ​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​നു​ള്ള​ത്. ഓ​ണ​റ​റി കോ​ണ്‍​സ​ലാ​യു​ള്ള മ​ല​യാ​ളി​യാ​യ ഡോ. ​റോ​യി​യു​ടെ നി​യ​മ​നം കേ​ര​ള​ത്തി​ന് അ​ഭി​മാ​നം പ​ക​രു​ന്ന​താ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻ​റെ അം​ഗീ​കാ​ര​ത്തോ​ടെ സ്ലൊ​വാ​ക് സ​ർ​ക്കാ​രാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. No.6, lang ford town, Hosur Main Road, Bangalore- 560025 എ​ന്ന​താ​ണ് കോ​ണ്‍​സ​ൽ ഓ​ഫീ​സി​ൻ​റെ വി​ലാ​സം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9480313890.